ചന്ദ്രബാബു നായിഡുവിന്റെ ആറിരട്ടി  സ്വത്ത് മൂന്ന് വയസ്സുള്ള ചെറുമകന് 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ആസ്തി വിവരങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശ് ഐടി മന്ത്രിയും മകനുമായ നാരാ ലോകേഷാണ് സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടത്. ചന്ദ്രബാബുവിന്റെ ആകെ സ്വത്ത് 2.99 കോടിയാണ്. അദ്ദേഹത്തേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ് മുന്ന് വയസ്സുള്ള ചെറുമകന്. ചെറുമകന്റെ ആസ്തി 18.71 കോടിയാണ്. 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 46 ലക്ഷം ആസ്തിയാണ് ചന്ദ്രബാബു നായിഡുവിന് കൂടിയിട്ടുള്ളത്. അതേസമയം അദ്ദേഹത്തിന്റെ കട ബാധ്യത 5.46 കോടിയില്‍ നിന്ന് 5.31 കോടിയായി കുറഞ്ഞിട്ടുമുണ്ട്. തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷമാണ് നായിഡുവും കുടുംബവും സ്വത്ത് വിവരം വെളിപ്പെടുത്തുന്നത്. കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ഏറ്റവും പ്രായം കുറഞ്ഞ ദേവനേഷിനാണ്. ഹൈദരാബാദ് ജൂബിലി ഹില്ലിലെ 16.17 കോടി രൂപയുടെ വീടും, 2.49 കോടി ഫിക്‌സഡ് ഡെപോസിറ്റുമായാണ് കൂടുംബത്തിലെ പ്രായം കുറഞ്ഞ താരത്തിന്റെ ആസ്തി. നായിഡുവിന്റെ ഭാര്യ ഭുനേശ്വരിയുടെ ആസ്തി 31.01 കോടിയാണ്. 

Latest News