Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പിന് ഇന്ത്യയിൽ നാഥൻ വരുന്നു

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ് അതിന്റെ ഇന്ത്യൻ മേധാവിയായി അഭിജിത് ബോസിനെ നിയമിച്ചു. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകളിലൊന്നായിരുന്നു ഇത്. ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ ഈസിടാപ്പിന്റെ (ഋ്വലമേു) മുൻ സി.ഇ.ഒയും സഹസ്ഥാപകനുമാണ് അഭിജിത് ബോസ്. അടുത്ത വർഷം ആദ്യം ചുമതലയേറ്റെടുക്കുന്ന അഭിജിത് ഇന്ത്യയിൽ വാട്‌സാപ്പിനെ നയിക്കാൻ ഇന്ത്യക്കാരടങ്ങുന്ന ടീമിനു രൂപം നൽകും. ആദ്യമായാണ് അമേരിക്കക്കു പുറത്ത് മറ്റൊരു രാജ്യത്ത് വാട്‌സാപ്പിന്റെ ഫുൾ ടീമിനെ നിയോഗിക്കുന്നത്.
കമ്പനിയുടെ ആസ്ഥാനം ദൽഹിക്ക് സമീപം ഗുരുഗ്രാമിലായിരിക്കുമെന്ന് വാട്‌സാപ് അറിയിച്ചു. വാട്‌സാപ്പിന് ഇതോടെ ഇന്ത്യയിൽ നാഥനാവുകയാണ്. ഇതുവരെ ഇന്ത്യയിലെ കാര്യങ്ങൾ നീക്കാനും ഉപയോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇന്ത്യയിൽ സംവിധാനമുണ്ടായിരുന്നില്ല. പരാതികളും ആവലാതികളും ആർക്കു ബോധിപ്പിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പമായിരുന്നു.
പുതിയ സംവിധാനം ഇന്ത്യയിൽ ബിസിനസ് സാധ്യതകൾ വർധിപ്പിക്കാൻ സഹായകമാകുമെന്നും വാട്‌സാപ് കണക്കുകൂട്ടുന്നു. 
വ്യാജ സന്ദേശങ്ങൾ പരത്തുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന വാട്‌സാപ്പിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ ഇടക്കാലത്ത് ശക്തമായ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പിന്നിൽ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളാണെന്ന് കുറ്റപ്പടുത്തിയായിരുന്നു കേന്ദ്ര സർക്കാർ നീക്കം. ഇത് തടയുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തോട് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്ന പരസ്യം നൽകിയാണ് വാട്‌സാപ് പ്രതകരിച്ചിരുന്നത്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ് നിരാകരിക്കുകയും ചെയ്തു. പരാതികളിൽ തീർപ്പു കൽപിക്കുന്നതിന് ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെ തുടർന്ന് കോമൾ ലാഹിരിയെ ഈയിടെ വാട്‌സാപ് നിയമിച്ചിരുന്നു.  

Latest News