Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോസ്‌കോ റൺവേയിൽ വിമാനമിടിച്ച്  യുവാവ് ചിന്നിച്ചിതറി 

മോസ്‌കോ- റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ മോസ്‌കോ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം തട്ടി ഒരാൾ മരിച്ചു. അർമേനിയൻ സ്വദേശിയാണ് മരിച്ചത്. വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയിൽ നിന്നതാണ് അപകട കാരണമെന്ന് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഏതൻസിലേക്കുള്ള ബോയിംഗ് 737 വിമാനം പുറപ്പെടുമ്പോഴാണ് അപകടമുണ്ടായത്. റൺവേയിലാണ് മൃതശരീരം കണ്ടത്. ശരീരം ചിതറിപ്പോയി. മരിച്ചത് ഇരുപത്തഞ്ചുകാരനാണെന്നാണ് പ്രാഥമിക വിവരം.
മരിച്ചയാളുടെ കോട്ടും ഷൂലെയ്‌സും മൃതദേഹാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

Latest News