അന്തമാന്‍ ദ്വീപില്‍ അമേരിക്കന്‍ വിനോദസഞ്ചാരിയെ  ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കൊന്നു 

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ സംരക്ഷിത ആദിവാസി വിഭാഗം അമേരിക്കന്‍ വിനോദസഞ്ചാരിയെ കൊന്നു. ജോണ്‍ അലന്‍ ചാവു(27) എന്ന അമേരിക്കന്‍ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് ജോണിനെ നോര്‍ത്ത് സെന്റിനെല്‍ ദ്വീപിലേക്ക് കൊണ്ടുപോയിരുന്നു. ഇവര്‍തന്നെയാണ് ജോണിന്റെ മരണവിവരം പോലീസില്‍ അറിയിച്ചത്. ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും വലിച്ചിഴച്ചുകൊണ്ടു പോയതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കി.
പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലുള്ളത്. 2011ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 40 ദ്വീപ് നിവാസികളാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ സംരക്ഷിതവിഭാഗമായാണ് ഇവരെ കണക്കാക്കിയിരുന്നത്. കേന്ദ്രഭരണപ്രദേശമായ ആന്റമാന്‍ ദ്വീപില്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ ജോണിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം ഹെലികോപ്ടര്‍ ഇറക്കിയാല്‍ സമാനമായി രീതിയില്‍ ആക്രമിക്കുവാനോ ബന്ദിയാക്കാനോ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. വലിയ സുരക്ഷയോടെയും അനുമതിയോടുമാണ് ഈ പ്രദേശത്തേക്ക് പോകാറുള്ളത്.സഞ്ചാരികള്‍ക്ക് മാത്രമല്ല, ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്ററും സൗത്ത് ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നത്.

Latest News