ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എസ്.പിക്കു മുമ്പില്‍ ഉത്തരം മുട്ടി; സംഭവിച്ചത് ഇങ്ങനെ- Video

പത്തനംതിട്ട- ശബരിമലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും മറ്റു സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമല സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. പമ്പയിലേക്ക് കെ.എസ്.ആര്‍.ടി ബസ് അല്ലാതെ മറ്റു വാഹനങ്ങള്‍ കടത്തി വിടാത്തതിനെ ചോദ്യം ചെയ്താണ് കേന്ദ്ര മന്ത്രി വെട്ടിലായത്. സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടു കൂട എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാലും മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാലും ആണെന്ന് യതീഷ് ചന്ദ്ര മറുപടി നല്‍കി. പാര്‍ക്കിങ് സൗകര്യമില്ല. അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. കടത്തി വിട്ട് ട്രാഫിക് കരുക്കും അപകടവും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നു യതീഷ് ചന്ദ്ര മന്ത്രിയോട് മുഖത്ത് നോക്കി ചോദിച്ചു. താന്‍ ഉത്തരവാദിത്തമേല്‍ക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതു കണ്ട് മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്കു നേരെ തിരിഞ്ഞു. കേന്ദ്ര മന്ത്രിയോട് മോശമായ രീതിയില്‍ സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു അവരുടെ തട്ടിക്കയറല്‍. മന്ത്രി ഉത്തരവിട്ടാല്‍ വാഹനങ്ങള്‍ കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയെങ്കിലും തനിക്ക് അതിന് അധികാരമില്ലെന്ന് വ്യക്തമാക്കി മന്ത്രി പിന്‍വലിയുകയായിരുന്നു. വി.ഐ.പി ആയതിനാല്‍ കേന്ദ്ര മന്ത്രിയുടെ വാഹനം കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയെങ്കിലും പൊന്‍ രാധാകൃഷ്ണനും സംഘവും കെ.എസ്. ആര്‍. ടി.സി ബസില്‍ കയറിയാണ് പമ്പയിലേക്ക് പുറപ്പെട്ടത്

Latest News