തബൂക്ക് - തബൂക്കിൽ 1183 കോടിയിലേറെ റിയാലിന്റെ പദ്ധതികൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സമാരംഭം കുറിച്ചു. ആകെ 151 പദ്ധതികൾക്കാണ് രാജാവ് തുടക്കം കുറിച്ചത്. ഇതിൽ ചില പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്തു. മറ്റു പദ്ധതികൾക്ക് രാജാവ് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു.
ടൂറിസം, ദേശീയ പൈതൃക വകുപ്പ് 9.8 കോടി റിയാൽ ചെലവഴിച്ച് 11 പദ്ധതികളാണ് നടപ്പാക്കുന്നത്. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം 75.7 കോടി റിയാൽ ചെലവഴിച്ച് 69 പദ്ധതികളും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം 149 കോടി റിയാൽ ചെലവഴിച്ച് 21 പദ്ധതികളും ഊർജ, വ്യവസായ മന്ത്രാലയം 4.6 കോടി റിയാൽ ചെലവഴിച്ച് രണ്ടു പദ്ധതികളും നടപ്പാക്കുന്നു.
രാജാവ് തുടക്കം കുറിച്ച പദ്ധതികളിൽ 494 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന മൂന്നു വൈദ്യുതി പദ്ധതികളും പാർപ്പിട കാര്യ മന്ത്രാലയം 40 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന രണ്ടു പദ്ധതികളും വിദ്യാഭ്യാസ മന്ത്രാലയം 158 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 11 പദ്ധതികളും ഉൾപ്പെടുന്നു.
ഗതാഗത മന്ത്രാലയം 163 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 16 പദ്ധതികൾക്കും തുറമുഖ അതോറിറ്റി 87 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 18 പദ്ധതികൾക്കും ആണ് രാജാവ് തുടക്കം കുറിച്ചു.






