മയക്കുമരുന്ന് പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി

ജിസാൻ - മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്യോപ്യക്കാരനും രണ്ടു യെമനികൾക്കും ജിസാനിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. എത്യോപ്യക്കാരൻ മുഹമ്മദ് അഹ്മദ് ഇസ്മായിൽ യൂസുഫ്, യെമനികളായ മജീദ് മുഹമ്മദ് സാലിം അബ്ദലി, മുഹമ്മദ് സാബിത് സഈദ് അബ്ദലി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. വൻ ഹഷീഷ് ശേഖരം കടത്തുന്നതിനിടെയാണ് ഇവർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. 

Latest News