ഫേസ് ബുക്ക് പ്രവര്‍ത്തന രഹിതമായി. സെര്‍വര്‍ ഡൗണ്‍ ആയിരിക്കയാണെന്നും അറ്റകുറ്റപ്പണികള്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് കമ്പനിയുടെ അറിയിപ്പാണ് ലഭിക്കുന്നത്. ഇന്ന് ഉച്ച മുതലാണ് ഫേസ് ബുക്ക് പണിമുടക്കിയത്.
ഈ മാസം പലതവണ ഫേസ്ബുക്ക് മെസഞ്ചര്‍ പണിമുടക്കിയതിനു പിന്നാലെയാണ് ഫേസ് ബുക്കിനേയും തകരാര്‍ ബാധിച്ചിരിക്കുന്നത്.






