ട്രാക്കില്‍ വീണ പിഞ്ചു കുഞ്ഞിനു മുകളിലൂടെ ട്രെയ്ന്‍ ചീറിപ്പാഞ്ഞു; പിന്നീട് സംഭവിച്ചത്- Video

മഥുര- ഉത്തര്‍ പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന അമ്മയുടെ കയ്യില്‍ നിന്നും റെയില്‍വെ ട്രാക്കിലേക്കു വീണ പിഞ്ചു കുഞ്ഞ് ട്രെയിനിനടിയില്‍ പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിലേക്കു വീണ ഉടന്‍ ഇതെ ട്രാക്കിലൂടെ ചീറിപ്പാഞ്ഞു വന്ന ട്രെയ്ന്‍ കുഞ്ഞിനു മുകളിലൂടെ കടന്നു പോയത് ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കണ്ടു നിന്നത്. രക്ഷിക്കാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. എന്നാല്‍ ട്രെയിന്‍ കടന്നു പോയതിനു ശേഷം വീണു കിടക്കുന്ന കുഞ്ഞിനെ ഒരു യുവാവാണ് ട്രാക്കിലേക്ക് ചാടി വാരിയെടുത്തത്. ഒരു പോറല്‍ പോലുമേറ്റിട്ടുണ്ടായിരുന്നില്ല. സംഭവത്തിന്റെ 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആരോ എടുത്ത വീഡിയോയാണിത്.

Latest News