ജിദ്ദ- ഇന്‍ര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ എട്ടിന്. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പിരിച്ചുവിടപ്പെട്ട കമ്മിറ്റിക്ക് പകരമായാണ് മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്.
ഏഴംഗ കമ്മിറ്റിയില്‍ അഞ്ച് പേരെയാണ് തെരഞ്ഞെടുക്കുക. ബാക്കി രണ്ടു പേരെ നാമനിര്‍ദേശം ചെയ്യും. ഇന്ത്യന്‍ സമൂഹത്തിന്റെ വിപലുമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഒരു സംസ്ഥാനത്തുനിന്ന് ഒരാളെ മാത്രമേ തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്ന് ഇക്കുറി പുതിയ നിബന്ധനയുണ്ട്.
വോട്ടര്‍ പട്ടിക ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡുകളിലും സ്‌കൂള്‍ വെബ് സൈറ്റിലും 22-ന് ലഭ്യമാക്കും. മത്സരിക്കാന്‍ ആഗഹിക്കുന്നവര്‍ക്ക് നാമനിര്‍ദേശ പത്രിക 22-ന് വൈകിട്ട് ആറു മണി വരെ ബോയ്‌സ് സെക് ഷനിലെ എക്‌സാമിനേഷന്‍ കണ്‍ട്രോളറില്‍നിന്ന് ലഭിക്കും. വൈകിട്ട് നാലുമുതല്‍ ആറു വരെയാണ് വിതരണം. പൂരിപ്പിച്ച പത്രികകള്‍ 21 മുതല്‍ 26 വരെ വെള്ളിയാഴ്ച ഒഴികെ നാലു മണി മുതല്‍ ആറു മണിവരെ സമര്‍പ്പിക്കാം.






