ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്

ഇന്‍ഡോര്‍- മുതിര്‍ന്ന ബി.ജെ.പി നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് അടുത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി സുഷമ ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ പ്രഖ്യാപനം നടത്തിയത്.   

66 കാരിയായ സുഷമാ നിലവില്‍ മധ്യപ്രദേശിലെ വിദിശ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ്. 2014ല്‍ നാലു ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു സുഷമയുടെ ജയം. അഭിഭാഷകയായിരുന്നു സുഷമ ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളാണ് ഇന്ന്. വിദേശ കാര്യ മന്ത്രി പദവിയില്‍ പ്രവാസികളുടെയും പൊതുജനങ്ങളുടേയും പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ട് ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്.
 

Latest News