റിയാദ്- യെമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ക്കെതിരെ യെമനിലെ നിയമനുസൃത സര്‍ക്കാരിനെ സഹായിക്കുന്ന സൗദി സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
സംഘര്‍ഷത്തിനു പരിഹാരം കണ്ടെത്തുന്നതിനുള്ള സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ശ്രമങ്ങളെ യു.എന്നിന്റെ യെമന്‍ പ്രതിനിധി മാര്‍ടിന്‍ ഗ്രിഫിത് സ് പ്രകീര്‍ത്തിച്ചതായും കേണല്‍ മാലികി പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, യു.കെ, യു.എസ് പ്രതിനിധികള്‍ കൂടി പങ്കെടുത്ത യെമന്‍ നാഷണല്‍ ഇക്കണോമിക് കമ്മിറ്റി യോഗം ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. യെമന്‍ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി നടപടികള്‍ യോഗം ചര്‍ച്ച ചെയ് തതായും അദ്ദേഹം വിശദീകരിച്ചു.