മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയില്‍ സ്‌ഫോടനം; മരണം നാലായി

പുല്‍ഗാവ്- മഹരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈനിക ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 11 പേര്‍ക്ക് പരിക്കേറ്റു. വാര്‍ധ ജില്ലയിലെ പുല്‍ഗാവില്‍ സൈനിക ഡിപ്പോയില്‍ രാവിലെയായിരുന്നു സ്‌ഫോടനം. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

Latest News