കെ.എം.ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

ന്യൂദല്‍ഹി- ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പിച്ച ഹൈക്കോടതി വിധിക്കെതിരെ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.
വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹരജിയില്‍ അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പിച്ചതിനെതിരെയാണ് മുസ്ലിം ലീഗ് നേതാവായ ഷാജിയുടെ ഹരജി.   തെരഞ്ഞെടുപ്പ് ഹരജിയില്‍ അയോഗ്യത കല്‍പിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാനായി ഹൈക്കോടതി വിധിയില്‍ സ്‌റ്റേ അനുവദിച്ചിരുന്നു.

 

Latest News