Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ രണ്ടുതവണ മനഃപൂര്‍വം താഴെയിട്ടു-കടകംപള്ളി

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ദേവസ്വം മന്ത്രി   കടകംപള്ളി സുരേന്ദ്രന്‍. കിടക്കാന്‍ സി.ഐയുടെ ബെഞ്ച് ഉള്‍പ്പെടെ പോലീസ് സ്‌റ്റേഷനില്‍ കെ. സുരേന്ദ്രന് എല്ലാ സൗകര്യവും നല്‍കിയിരുന്നു. കുടിക്കാന്‍ ചൂടു വെള്ളം നല്‍കി. ഭക്ഷണം നല്‍കിയെന്നും മരുന്നു കഴിക്കാനുള്ള സൗകര്യമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.

ആചാര സംരക്ഷകരുടെ തനിനിറം

സുരേന്ദ്രന്‍ ചെയ്യുന്നതൊന്നും വിശ്വാസത്തിന്റെ പേരിലല്ല. അനുയായികള്‍ വരുന്നതുവരെ കൊണ്ടുപോകരുതെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍ നിലപാടെടുത്തു. എസ്.പി നേരിട്ടുവന്നാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിട്ടതാണ്. പോലീസ് ചവിട്ടിയിട്ടില്ല. പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും കടകംപള്ളി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ മന്ത്രി ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

സര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് തന്റെ അറസ്റ്റെന്നും പോലീസ് മര്‍ദിച്ചെന്നും പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നതു ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ടു തവണയും ഇതു തിരിച്ചെടുത്തു ചുമലില്‍ വച്ചു കൊടുക്കുന്നുമുണ്ട്. പുറത്തു തന്നെ കാത്തു നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു.

കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്നു സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയ്‌സ്ബുക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

 

Latest News