ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് കഴിയാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശിച്ച് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്തെത്തി. മോഡിജിയെ പോലെ നമുക്ക് മികച്ചൊരു പ്രധാനമന്ത്രിയും യോഗിജിയെ പോലെ മികച്ച മുഖ്യമന്ത്രിയും നമുക്കുണ്ട്. ഇവരുവരും ഹിന്ദു വിശ്വാസികളാണ്. എന്നാല്‍ അവരുടെ ഭരണത്തിലും രാമന് ഒരു കുടിലില്‍ കഴിയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിലെറെ വലിയ ദൗര്‍ഭാഗ്യം ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും വരാനില്ല. രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക തന്നെ വേണം- സുരേന്ദ്ര സിങ് പറഞ്ഞു. രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ഇനിയും കാലതാമസം ഉണ്ടാകാന്‍ പാടില്ല. ദൈവം ഭരണഘടനയ്ക്കും മുകളിലാണ്. രാമക്ഷേത്രം അയോധ്യയിലെ നിശ്ചയിക്കപ്പെട്ട ഇടത്തു തന്നെ നിര്‍മ്മിക്കണം. ബി.ജെ.പി രാമ ക്ഷേത്രം സംബന്ധിച്ച നിലപാട് വിശദീകരിച്ചതാണ്. എല്ലാം ദൈവമാണ് ചെയ്യുന്നത്. രാമന്‍ വേഗത്തില്‍ അനുഗ്രം ചൊരിഞ്ഞാല്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകും- അദ്ദേഹം പറഞ്ഞു. യുപിയിലെ ബല്ലിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് സുരേന്ദ്ര സിങ്.
Modi ji jaisa mahan PM ho wo bhi hinduvadi aur Yogi ji jaisa mahan hinduvadi neta CM ho, uss samay bhi Bhagwan Ram tent mein rahen, isse bada durbhagya Bharat aur Hindu samaj ke liye nahi hone wala. Aisi paristhiti banai jaani chahiye ki Ram mandir Ayodhya mein bane: S Singh,BJP pic.twitter.com/Nmq2UN5ijo
— ANI UP (@ANINewsUP) November 17, 2018