Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ പ്രചരിപ്പിക്കുന്നു-കെ.സുധാകരന്‍

തിരുവനന്തപുരം-താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാട് വേണമെന്നും  സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാണിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി അഭിപ്രായപ്പെട്ടു. കെ.പി.സി.സി  സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ശബരിമല തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തും.  
രാവിലെ 11 ന് ആരംഭിക്കുന്ന സമരത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നേതൃത്വം നല്‍കും.

 

Latest News