ശ്വാസകോശ രോഗം: പിഞ്ചു ബാലന്‍ റിയാദില്‍ നിര്യാതനായി

റിയാദ്- ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മുന്നര വയസ്സുകാരന്‍ നിര്യാതനായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഷേര്‍ഷാദ് അലി- ഷര്‍വീന നൈസി ദമ്പതികളുടെ മകന്‍ ഔജാന്‍  ആണ് ഇന്നലെ അല്‍ഹമ്മാദ് ആശുപത്രിയില്‍ നിര്യാതനായത്.
അര്‍ബാസ് അലി സഹോദരനാണ്. മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിന് സഹായിക്കാനായി കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കെ.വി യാസര്‍, യാസര്‍ മങ്ങാട്ട് എന്നിവര്‍ രംഗത്തുണ്ട്.

 

Latest News