അല്‍ബാഹ- പ്രവിശ്യയില്‍ വിവിധയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴ. വടക്കന്‍ മിന്‍ദഖില്‍ ഗതാഗത തടസ്സവും നേരിട്ടു. മഴക്ക് ശേഷം വെള്ളപുതച്ചു കിടക്കുന്ന പ്രദേശത്തിന്റെ ദൃശ്യമനോഹാരിത കാണാന്‍ പരിസരങ്ങളില്‍നിന്ന് പോലും ആളുകള്‍ എത്തി. ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോയും വിഡിയോ ദൃശ്യങ്ങളും പങ്കുവെച്ചു.