മക്ക - അല്‍മുഅയ്‌സിം, അല്‍ഉംറ, അല്‍അദ്ല്‍ ഡിസ്ട്രിക്ടുകളില്‍ കാറുകള്‍ക്കും വഴിപോക്കര്‍ക്കുംനേരെ നിറയൊഴിച്ച അക്രമിയെ പട്രോള്‍ പോലീസുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കലാഷ്‌നിക്കോവ് ഇനത്തില്‍ പെട്ട യന്ത്രത്തോക്ക് ഉപയോഗിച്ചാണ് അക്രമി നിറയൊഴിച്ചത്. വെടിവെപ്പ് നിര്‍ത്താന്‍ വിസമ്മതിക്കുകയും പോലീസുകാര്‍ക്കു നേരെ നിറയൊഴിച്ച് അവരെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിക്കു നേരെ പോലീസുകാര്‍ നിറയൊഴിക്കുകയായിരുന്നു.
അല്‍മുഅയ്‌സിം ഡിസ്ട്രിക്ടില്‍ അല്‍ശറായിഅ് റോഡില്‍ കാറില്‍ സഞ്ചരിച്ചാണ് പ്രതി വെടിവെപ്പ് നടത്തിയത്.