സൗദിയില്‍ ബിനാമി ബിസിനസ്: വിദേശിയെ നാടുകടത്തുന്നു

ബുറൈദ - സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ നാടുകടത്തുത്താന്‍ കോടതി വിധി. ബുറൈദയില്‍ ഈത്തപ്പഴ ബിസിനസ് മേഖലയില്‍ സ്ഥാപനം നടത്തിയ ദുല്‍ഫുഖാര്‍ അലി ഖാദിം ഹുസൈനെ നാടുകടത്താന്‍ ബുറൈദ ക്രിമിനല്‍ കോടതിയാണ് വിധിച്ചത്.
ബിനാമി ബിസിനസ് സ്ഥാപനം നടത്തുന്നതിന് പാക്കിസ്ഥാനിക്ക് കൂട്ടുനിന്ന സൗദി പൗരന്‍ ഇബ്രാഹിം ബിന്‍ സ്വാലിഹ് ബിന്‍ ഇബ്രാഹിം അല്‍സുവൈദിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. സൗദി പൗരനും പാക്കിസ്ഥാനിക്കും കോടതി പിഴ ചുമത്തി. പിഴ ഈടാക്കിയ ശേഷം പാക്കിസ്ഥാനിയെ സൗദിയില്‍ നിന്ന് നാടുകടത്തുന്നതിനും പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന്  വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.

 

Latest News