Sorry, you need to enable JavaScript to visit this website.

നാശം വിതച്ച് 'ഗജ' തമിഴ്‌നാട് തീരം തൊട്ടു, 11 മരണം; ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

ചെന്നൈ- വ്യാഴാഴ്ച അര്‍ധരാത്രിയോടെ തമിഴ്‌നാട് തീരത്തെത്തിയ ഗജ ചുഴലിക്കാറ്റ് നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയില കാരക്കല്‍ ജില്ലകളില്‍ കനത്ത നാശം വിതച്ച് ആഞ്ഞു വീശുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി തീരമേഖലയില്‍ എത്തിയത്. കനത്ത മഴയുമുണ്ട്. മരങ്ങള്‍ കടപുഴകിയും മറ്റും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശമുണ്ടായി. ഇതുവരെ 11 പേര്‍ മരിച്ചതായാണ് വിവരം. നാഗപട്ടണത്തിനു വേദാരണ്യത്തിനുമിടയിലാണ് ഗജ ആഞ്ഞടിച്ചത്. ഈ മേഖലയില്‍ നിന്ന് 81,000ലെറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി മുന്നൂറോളം ദുരിതാശ്വാസ കാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിന് വിവിധ സേനകള്‍ സര്‍വസജ്ജരായി രംഗത്തുണ്ട്. അടുത്ത മണിക്കൂറുകളില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു വരുമെന്നും കാലവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കേരളത്തില്‍ പശ്ചിമഘട്ട മേഖലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
 

Latest News