ബാലനെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ബാലികയെ ഉപദ്രവിച്ചു; യുവാവ് അറസ്റ്റില്‍

പനമരം-പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസില്‍ ജ്യാമ്യത്തിലിറങ്ങിയ പ്രതി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി.
മീനങ്ങാടി മോതിരോട്ടുകുന്നു സുബൈറിനെയാണ്(30)എസ്.ഐ രാംകുമാറും സംഘവും അറസ്റ്റു ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് സുബൈര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ്.

 

Latest News