18,000 അടി ഉയരത്തില്‍വെച്ച് പൈലറ്റിന്റെ ഇസ്‌ലാം ആശ്ലേഷം

തബൂക്ക് - ആകാശ യാത്രക്കിടെ പതിനെണ്ണായിരം അടി ഉയരത്തില്‍ വെച്ച് ബ്രസീല്‍ പൗരനായ പൈലറ്റിന്റെ ഇസ്‌ലാം ആശ്ലേഷം. സഹപൈലറ്റ് ആയ സൗദി പൗരനാണ് ബ്രസീലുകാരന് സത്യസാക്ഷ്യവാക്യം ചൊല്ലിക്കൊടുത്തത്. സൗദി പൈലറ്റ് ചൊല്ലിക്കൊടുത്ത വാചകങ്ങള്‍ ബ്രസീല്‍ പൈലറ്റ് ക്യാപ്റ്റന്‍ അമാവോ ഏറ്റുചൊല്ലി. തബൂക്കിനു മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കോക്പിറ്റില്‍ വെച്ചായിരുന്നു ബ്രസീല്‍ പൈലറ്റിന്റെ ഇസ്‌ലാം സ്വീകരണം.
സത്യസാക്ഷ്യവാചകം ചൊല്ലിക്കഴിഞ്ഞ ശേഷം സൗദി പൈലറ്റും ക്യാപ്റ്റന്‍ അമാവോയും പരസ്പരം ഹസ്തദാനം ചെയ്ത് സന്തോഷം പങ്കുവെച്ചു. ബ്രസീല്‍ ക്യാപ്റ്റന് സൗദി പൈലറ്റ് സത്യസാക്ഷ്യവാക്യം ചൊല്ലിക്കൊടുക്കുന്നതിന്റെയും ഇത് ക്യാപ്റ്റന്‍ അമാവോ ഏറ്റുചൊല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൈലറ്റ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.  

 

 

Latest News