Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂര്‍-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 മുതല്‍

കണ്ണൂര്‍- ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ആരംഭിക്കും. ഇതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി ലഭിച്ചു.  സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍ നിന്ന് രാവിലെ ഒമ്പതു മണിക്ക് പുറപ്പെട്ട് ഷാര്‍ജയില്‍ അവിടത്തെ സമയം 11.30-ന് എത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് വൈകീട്ട് 5.40-ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് സമയക്രമം.

കണ്ണൂര്‍-അബുദബി-കണ്ണൂര്‍
അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസ് ഉദ്ഘാടന ദിവസമായതിനാല്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ 10-നാണ്. തിരിച്ച് പുറപ്പെടുന്നത് 1.30-നും കണ്ണൂരിലെത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്നുള്ള ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ സാധാരണ സര്‍വീസ് രാവിലെ ഒമ്പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 11.30-ന് അബുദാബിയില്‍ എത്തും. 12.30-ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും.

കണ്ണൂര്‍-റിയാദ്-കണ്ണൂര്‍
കണ്ണൂര്‍-റിയാദ് സര്‍വീസ് വ്യാഴം, വെള്ളി, ഞായര്‍  ദിവസങ്ങളിലാണ്.  രാത്രി 9.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.30-ന് റിയാദിലെത്തും. 12.35-ന് റിയാദില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടുമണിക്ക് കണ്ണൂരിലെത്തും. 

കണ്ണൂര്‍-ദോഹ-കണ്ണൂര്‍
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സര്‍വീസ് നടത്തുക. രാത്രി 8.20-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ദോഹയില്‍ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 5.45-ന് കണ്ണൂരിലെത്തും.

Latest News