Sorry, you need to enable JavaScript to visit this website.

ആദിവാസികൾക്ക് സഹായവുമായി മമ്മൂട്ടി

അംഗ പരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം മമ്മൂട്ടി വീൽ ചെയർ കൈമാറുന്നു. 

കാസർകോട് - സംസ്ഥാനത്തൊട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണ ചെയ്യുന്ന സമിനിമാ താരം മമ്മൂട്ടിയുടെ പദ്ധതിയായ കെയർ ആന്റ് ഷെയറിന് തുടക്കമിട്ടു. ബേളകം ഊരിലെ 90 കാരനായ ആലമി മൂപ്പരെ സാക്ഷി നിർത്തി ജില്ലാ കലക്ടർ സജിത്ത് ബാബുവിന് ഉപകരണങ്ങൾ മമ്മുട്ടി  കൈമാറി. മമ്മുട്ടിയുടെ നേതൃത്വത്തിൽ ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമാണ് ഇന്നലെ ഉച്ചയോടെ മൂപ്പനും സംഘവും കാടിറങ്ങി വന്നത്. തങ്ങളുടെ തനത് ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി ആദിവാസികൾ കൊണ്ടുവന്നിരുന്നു. മൂപ്പരുടെ നേതൃത്വത്തിൽ മമ്മൂട്ടിയെ പുഷ്പഹാരം അണിയിച്ചു. 
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് പത്തു വർഷം മുമ്പ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് കെയർ ആന്റ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ. ആദിവാസി ക്ഷേമത്തിനായി പൂർവികം പദ്ധതി വഴി പലവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. നിർധനരായ ഹൃദ്രോഗികളായ കുട്ടികൾക്ക് ശസ്ത്രക്രിയ സഹായം എത്തിക്കുന്ന ഹൃദയസ്പർശം, അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുന്ന വിദ്യാമൃതം, ലഹരി ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള വഴികാട്ടി, വൃക്കരോഗികൾക്ക് ശസ്ത്രക്രിയ സഹായം ലഭ്യമാക്കുന്ന സുകൃതം തുടങ്ങി വിവിധ കാരുണ്യ പദ്ധതികളും കെയർ ആന്റ് ഷെയർ ചെയ്തു വരുന്നു. 
സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻമാരാട്ടിപ്പുഴ, എ.ഡി.എം. ദേവി ദാസ്, ഡയറക്ടർമാരായ റോബർ കുര്യാക്കോസ്, എസ്. ജോർജ്, മമ്മൂട്ടി ഫാൻസ് ജില്ലാ ഭാരവാഹികളായ ഷാജഹാൻ, അൻഷാദ് ചെമ്മാട് തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News