കോഴിക്കോട്- ഉപജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ പരിശീലകന്റെ സഹായി അറസ്റ്റിലായി. പേരാമ്പ്ര പെരുവണ്ണാമൂഴി ആവടുക്ക വാണിയംകണ്ടി മുനീറാണ് (35) പിടിയിലായത്. പയ്യോളി ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന മേലടി ഉപജില്ലാ കലോത്സവത്തിനിടെയാണ് സംഭവം. ആറ് ആണ്‍കുട്ടികളാണ് പരാതി നല്‍കിയത്. ആദ്യം ഒരു വിദ്യാര്‍ഥിയാണ് പരാതിയുമായി എത്തിയത്. ഈ വിദ്യാര്‍ഥിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലാണ് മറ്റ് അഞ്ചുവിദ്യാര്‍ഥികളും പരാതിയുമായി എത്തിയത്. ഈ സംഭവത്തില്‍ ആകെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്്. പോക്‌സോ നിയമപ്രകാരം ഒരേ സംഭവത്തില്‍ വ്യത്യസ്ത പരാതിയുണ്ടായാല്‍ പ്രത്യേകം കേസെടുക്കണമെന്നാണ് ചട്ടം. വനിതാ എസ്.ഐ പത്മിനിയാണ് കേസ് അന്വേഷിക്കുന്നത്.






