ഹായിൽ - സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ഹായിൽ ലേബർ ഓഫീസ് ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ എട്ടു നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 54 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി.
ജെന്റ്‌സ് കടകളും ഫർണിച്ചർ സ്ഥാപനങ്ങളും വാച്ച് കടകളും കണ്ണട കടകളും ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളും മൊബൈൽ ഫോൺ കടകളും ജ്വല്ലറികളും അടക്കമുള്ള സ്ഥാപനങ്ങളിൽ ഹായിൽ ലേബർ ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ഒരാഴ്ചക്കിടെ ആകെ 631 സ്ഥാപനങ്ങളിൽ പരിശോധ നടത്തിയതായി ഹായിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി സ്വാലിഹ് അൽഅഹ്മരി പറഞ്ഞു.