യുഎസില്‍ പഞ്ചാബി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍; ദുരൂഹത

മിഷിഗന്‍- പഞ്ചാബിലെ ലുധിയാന സ്വദേശിയായ 21കാരന്റെ മൃതദഹേം യുഎസിലെ മിഷിഗനില്‍ കാറിനുള്ളില്‍ ദുരുഹ സാഹചര്യത്തില്‍ കണ്ടെത്തി. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം നിര്‍ത്തിയിട്ട കാറിലാണ് അഭി ബ്രാര്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്റ്റിസ് വകുപ്പില്‍ വിദ്യാര്‍ത്ഥിയാണ് ബ്രാറിന്റെ മാതാപിതാക്കളും മിഷിഗനിലെ കാന്റനിലാണ് താമസം. ബ്രാര്‍ കാമ്പസിനടുത്ത് വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ബ്രാറിന്റെ പിതാവ് ജഗ്ജിത് സിങ് ബ്രാര്‍ തന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഏതാനും ദിവസം മുമ്പ് വരെ ഇന്ത്യയിലുണ്ടായിരുന്നു. യുഎസില്‍ തിരിച്ചെത്തിയ ശേഷമാണ് മകന്റെ മരണ വിവരം അറിയുന്നത്. സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. 

അഞ്ചു വര്‍ഷം മുമ്പാണ് അഭി പഠനത്തിനായി യുഎസിലേക്കു പോയത്. ശേഷം മാതാപിതാക്കളും യുഎസിലേക്കു കുടിയേറി. അഭിയുടെ മറ്റു പല കുടുംബാംഗങ്ങലും യുഎസിലുണ്ട്. യുഎസ് പോലീസില്‍ ജോലിക്കു ചേരാനുളള തയാറെടുപ്പുകളിലായിരുന്നു അഭിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം യുഎസില്‍ തന്നെ സംസ്‌കരിക്കുമെന്നും അവര്‍ അറിയിച്ചു.
 

Latest News