Sorry, you need to enable JavaScript to visit this website.

ശനിയാഴ്ച ശബരിമല കയറുമെന്ന് തൃപ്തി ദേശായി; സുരക്ഷ തേടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി

ന്യൂദല്‍ഹി- മണ്ഡലകാലത്ത് അയ്യപ്പക്ഷേത്ര ദര്‍ശനത്തിനായി ആറ് വനിതകള്‍ക്കൊപ്പം ശബരിമലയിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് എന്ന സംഘടന നേതാവ് തൃപ്തി ദേശായി. നവംബര്‍ 16ന് കേരളത്തിലെത്തും. 17ന് രാവിലെ ശബരിമലയിലേക്ക് പോകും. മലകയറാതെ തിരിച്ചു പോകില്ലെന്നും തൃപ്തി അറിയിച്ചു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്തെഴുതിയിട്ടുണ്ടെന്നും തൃപ്തി പറഞ്ഞു. കേരള പോലീസ് മേധാവി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. 

മണ്ഡലകാലത്ത് തീര്‍ത്ഥാടനം തുടങ്ങുന്ന ആദ്യ ആഴ്ച തന്നെ ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തുമെന്ന് നേരത്തെ തന്നെ തൃപ്തി പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയയായ അക്ടിവിസ്റ്റാണ് തൃപ്തി. ഇവര്‍ക്ക് സംഘ് പരിവാര്‍ ബന്ധമുള്ളതായും ആരോപണമുയര്‍ന്നിരുന്നു.
 

Latest News