രാജസ്ഥാനില്‍ വോട്ടെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി; പാര്‍ട്ടി എം.പി കോണ്‍ഗ്രസില്‍ 

ജയ്പൂര്‍- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി പാര്‍ട്ടി എം.പി ഹരിഷ് മീണ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന പോലീസ് മേധാവി കൂടിയായ മീണ 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹോദരന്‍ നമോ നാരായണ്‍ മീണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. രാജസ്ഥാനില്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും വലിയ സ്വാധീനമുള്ള വിഭാഗമാണ് മീണ. നിര്‍ണായക ശതമാനം വോട്ടും മീണ വിഭാഗത്തിനുണ്ട്. 2009 മുതല്‍ 2013 വരെ രാജസ്ഥാന്‍ ഡി.ജി.പിയായിരുന്നു ഹരീഷ് മീണ. സംസ്ഥാനത്ത് ഈ പദവിയില്‍ ഏറ്റവും കാലമിരുന്ന റെക്കോര്‍ഡും മീണയ്ക്കുണ്ട്. 

Latest News