പെണ്‍മക്കളെ തലക്കടിച്ചു കൊന്ന് കത്തിച്ചു; പിതാവ് അറസ്റ്റില്‍

ലഖ്‌നൗ- മൂന്ന് പെണ്‍മക്കളെ പിതാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് ദാരുണ സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാലിനും പത്തിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച ശേഷം പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടു കുട്ടികള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരണപ്പെട്ടു.

മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയത്.

 

Latest News