കര്‍ണാടകയില്‍ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം; വ്യാജ ചിത്രം ഏറ്റുപിടിച്ച് മോഡി ഭക്തര്‍

കര്‍ണാടകയിലെ റെയ്ചൂരില്‍ റോഡ് വീതി കൂട്ടുന്നതിനായി പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന് വ്യാജ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. എല്ലാ പള്ളികളും പൊളിച്ചു പരിശോധിക്കണമെന്ന ആഹ്വാനത്തോടെ മോഡി-സംഘ്പരിവാര്‍ ഭക്തരാണ് ചിത്രം ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നത്.

http://malayalamnewsdaily.com/sites/default/files/filefield_paths/chandra.png

മൂവായിരത്തോളം പേര്‍ റീ ട്വീറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്ത ഉമ ഗാര്‍ഗി എന്ന ട്വിറ്റര്‍ ഉപയോക്താവ് അവകാശപ്പെടുന്നത് തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി മോഡിയെ ഇഷ്ടപ്പെടുന്നുവെന്നുമാണ്.

രണ്ടുവര്‍ഷം മുമ്പ് 2016 ല്‍ ചന്ദ്ര കളറിസ്റ്റ് എന്നയാള്‍ ഡിജിറ്റലായി നിര്‍മിച്ച ചിത്രമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സമൂഹമാധ്യമങ്ങളെ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പരിശോധിക്കാറുള്ള എസ്എം ഹോക്‌സ് ലേയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മേയ് എട്ടിന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ താന്‍ നിര്‍മിച്ചതാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

http://malayalamnewsdaily.com/sites/default/files/2018/11/13/originalpix.jpg

 

 

Latest News