തിരുവനന്തപുരം- നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി തുടങ്ങിയ ഉപവാസ സമരം അവസാനിപ്പിച്ചു. പ്രതി ഹരികുമാറിനെ ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു വിജിയുടെ പ്രതികരണം. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് വിജിയും ബന്ധുക്കളും സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സരമം തുടങ്ങിയത്.






