ഗാസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈനിക സന്നാഹം; പൂര്‍ണ കരയുദ്ധത്തിലേക്കെന്ന് റിപ്പോര്‍ട്ട്-video

തെല്‍അവീവ്- ഗാസ അതിര്‍ത്തിയില്‍ ഇസ്രായിലിന്റെ വന്‍ സൈനിക സന്നാഹം. ഹമാസിനെതിരെ പൂര്‍ണതോതിലുള്ള കരയുദ്ധം ആരംഭിക്കുകയാണ് ഇസ്രായിലിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നൂറകണക്കിന് ടാങ്കുകളും കവിചത വാഹനങ്ങളുമാണ് ഇസ്രായില്‍സേന അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. ഇസ്രായിലിലേക്ക് ഹമാസ് 300 റോക്കറ്റുകള്‍ അയച്ചുവെന്ന് ആരോപിച്ച് ഫലസ്തീന്‍ പ്രദേശങ്ങളില്‍ 70 വ്യോമാക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് കരസേനയുടെ നീക്കം.
തെക്കന്‍ ഇസ്രായിലിലെ ജൂത കേന്ദ്രങ്ങള്‍ക്കുനേരെ റോക്കറ്റാക്രമണം തുടര്‍ന്നാല്‍ ഹമാസിനെതിരെ ആക്രമണം നടത്താന്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന ഉന്നത തല യോഗം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കവചിത വാഹനങ്ങള്‍ വഹിച്ചുകൊണ്ടുള്ള നിരവധി ട്രക്കുകള്‍ അതിര്‍ത്തിയിലേക്ക് നീങ്ങി.

 

Latest News