തിരുവനന്തപുരം- നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈ.എസ്.പി ഹരികമാറിനെ തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.
ഡിവൈ.എസ്.പി തമിഴ്നാട്ടില്‍ ഒളിവിലാണെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഈ മാസം ഏഴിന് കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനുമുന്നില്‍ വെച്ചാണ് സനല്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഹരികുമാറിന്റെ കാറിനുമുന്നില്‍ സനലിന്റെ കാര്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനലിനെ അതുവഴി അമിത വേഗത്തില്‍ വന്ന കാറിനു മുന്നിലേക്ക് ഡിവൈ.എസ്.പി തള്ളിയിട്ടുവെന്നാണ് കേസ്. സനലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






