കല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

ഹേഗ്- ചാരവൃത്തിയും വിധ്വംസക പ്രവര്‍ത്തനങ്ങളും ആരോപിച്ച്
ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിന് പാക്കിസ്ഥാന്‍ വിധിച്ച വധശിക്ഷക്ക് സ്‌റ്റേ. ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്‌റ്റേ അനുവദിച്ചത്.ഇതു സംബന്ധിച്ച കത്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് അയച്ചു.നേരത്തെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുല്‍ഭൂഷന്‍ ജാദവിന്റെ നിരപരാധിത്വം ധരിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലും ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ കള്ളക്കേസ് ചുമത്തിയാണ് ജാദവിനെ  അറസ്റ്റ് ചെയ്തതെന്നാണ് ഇന്ത്യയുട ആരോപണം.  
കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന്  പാക്കിസ്ഥാനുായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

 

Latest News