ജിദ്ദ- മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പച്ച് കഴിഞ്ഞയാഴ്ച ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ അസൈന്‍ പാണക്കാട് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 58 വയസ്സായിരുന്നു.
ജിദ്ദയിലെ മുഹമ്മദ് അബ്ദുല്ല അല്‍ മന്‍സൂരിയുടെ വിശ്വസ്തനായി ഒരേ സ്‌പോണ്‍സര്‍ക്കു കീഴില്‍ 32 വര്‍ഷം ജോലി ചെയ്ത അസൈന്‍ ജിദ്ദയില്‍ പുതുതായി എത്തുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായിരുന്നു.
പാണക്കാട് ചാലില്‍ ചേക്കുവിന്റെയും പുല്ലമ്പലവന്‍ താച്ചുവിന്റെയും മകനാണ്.
ഭാര്യ അയ്യാടന്‍ ഖദീജ. മക്കള്‍: ഹുസ്‌നി, ഉനൈസ്, സുസാന.
വിവരമറിഞ്ഞു മക്കള്‍ ഹുസ്‌നിയും ഉനൈസും ഖത്തറില്‍ നിന്നും മരുമകന്‍ നവാസ് ദുബൈയില്‍ നിന്നും നാട്ടിലെത്തി. മയ്യിത്ത് നമസ്‌കാരത്തിന് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.