അയ്യപ്പഭക്തന്റെ നെഞ്ചില്‍ പോലീസ് ബൂട്ട്; വ്യാജ ചിത്രം വൈറലാക്കി ഹിന്ദുമഹാസഭ

ന്യൂദല്‍ഹി- ശബരിമലയില്‍ പോലീസ് അതിക്രമം നടന്നുവെന്ന് തെളയിക്കാന്‍ നിര്‍മിച്ച വ്യാജ ചിത്രം ഉത്തരേന്ത്യയില്‍ സംഘ് പരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഫോട്ടോ ഷൂട്ടിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച യുവാവിനെ കേരളത്തില്‍ അറസ്റ്റ് ചെയ്‌തെങ്കിലും വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്.

http://malayalamnewsdaily.com/sites/default/files/2018/11/12/policeboot.jpg
വ്യാജ ഫോട്ടോ ഷൂട്ടിലൂടെ പ്രചാരണം നടത്തിയതിന്  ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മാന്നാര്‍  ചെമ്പകപ്പള്ളി ശ്രീകല്ല്യാണിയില്‍ രാജേഷ് ആര്‍. കുറുപ്പിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇരുമുടി കെട്ടുമായി അയ്യപ്പ വിഗ്രഹം നെഞ്ചോടമര്‍ത്തി മരത്തില്‍ ചാരി ഇരിക്കുന്ന യുവാവിന്റെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. കഴുത്തില്‍ കൊടുവാള്‍ അമര്‍ത്തി ഭീഷണിപ്പെടുത്തുന്ന ചിത്രവുമുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്. ശരത്ബാബു ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ കേസെടുത്തപ്പോഴാണ് ഫോട്ടോക്ക് പിന്നിലെ രഹസ്യം പുറംലോകം അറിഞ്ഞത്.  ഹിന്ദുമഹാ സഭാ നേതാക്കളാണ്്. യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല എന്ന കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവം ദല്‍ഹിയില്‍ സേവ് ശബരിമല എന്ന പേരില്‍  ഈ ചിത്രം ഉള്‍പ്പെടുന്ന സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരുന്നു.

 

Latest News