Sorry, you need to enable JavaScript to visit this website.

മഴവെള്ളം: ജിദ്ദയില്‍ 300 കോടിയുടെ ഡ്രൈനേജ് പദ്ധതി നടപ്പാക്കുന്നു

ജിദ്ദ - മഴവെള്ളം തിരിച്ചുവിടുന്നതിന് ജിദ്ദയില്‍ 300 കോടി റിയാല്‍ ചെലവഴിച്ച് ഡ്രൈനേജ് പദ്ധതി     ആരംഭിച്ചതായി മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി വെളിപ്പെടുത്തി. നഗരത്തില്‍ പ്രളയ സാധ്യത ഏറ്റവും കൂടിയ മുപ്പതു സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്.  നഗരത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഡ്രൈനേജ് പദ്ധതികള്‍ നടപ്പാക്കുന്നതിന് കോണ്‍ട്രാക്ടിംഗ് കമ്പനികളുമായി നഗരസഭ കരാറുകള്‍ ഒപ്പുവെച്ചു വരികയാണ്.
ജനവാസ കേന്ദ്രങ്ങള്‍ക്കകത്തെ റോഡുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ വെള്ളം അടിച്ചൊഴിവാക്കുന്നതിനുള്ള ശേഷി നഗരസഭക്കില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം ജിദ്ദയിലെ അടിപ്പാതകളൊന്നും മഴയില്‍ മുങ്ങിയിട്ടില്ല. ചില അടിപ്പാതകള്‍ക്കു ചുറ്റും വെള്ളം കെട്ടിനിന്നിരുന്നു. ഒരു അടിപ്പാതയില്‍ ഒരു കാര്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ മഴക്കിടെ നഗരത്തിലെ പ്രധാന അടിപ്പാതകള്‍ ഈ കൊല്ലം മുങ്ങിയിരുന്നില്ല.

 

Latest News