ഒന്നാം പ്രതി മന്ത്രി ജലീല്‍ രാജിവെക്കണം-പി.കെ ഫിറോസ്

കോഴിക്കോട്-ബന്ധു നിയമനത്തില്‍ ഒന്നാം പ്രതി മന്ത്രി ജലീലാണെന്നും അദീബിനെ രാജിവെപ്പിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണം. രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രീയ, നിയമ പോരാട്ടം തുടരും. പൊതുപരിപാടികളില്‍ ജലീലിനെ തടയുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ പോലീസ് മര്‍ദിക്കുകയാണെന്നും യൂത്ത് ലീഗ് നേതാവ് ആരോപിച്ചു.

 

Latest News