അയോധ്യ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി

ന്യൂദല്‍ഹി- അയോധ്യ തര്‍ക്കത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തള്ളിയത്.
ഒക്ടോബര്‍ 29ന് കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കുന്ന തീയതി അടുത്ത വര്‍ഷം ജനുവരി ആദ്യത്തില്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്നാണ് കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഹിന്ദുമഹാസഭ ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തവരവെ, അയോധ്യ പ്രശ്‌നം സജീവമാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ എല്ലാ ശ്രമവും നടത്തിവരികയാണ്.

 

Latest News