പൂച്ച എന്നു പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല- video

കാര്‍ ബുക്ക് ചെയ്തപ്പോള്‍ കൂടെ വലിയൊരു പൂച്ച കൂടിയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍
ഡ്രൈവര്‍ ഇത്രയും വിചാരിച്ചില്ല. യാത്രക്കാരന്‍ കൊണ്ടുവന്നത് പുള്ളിപ്പുലിയെ ആയിരുന്നു. റഷ്യന്‍ പട്ടണമായ യെകാറ്ററിന്‍ബര്‍ഗിലായിരുന്നു സംഭവം.
യാത്രക്കാരനായ ഉടമയുടെ മടിയിലിരുന്ന് യാത്ര ചെയ്ത പുലി ഇടയ്‌ക്കൊന്ന് ഡ്രൈവറുടെ സമീപത്തേക്ക് നീങ്ങിയെങ്കിലും ശാന്തമായിരുന്നു യാത്ര.
ട്രിപ്പ് കഴിഞ്ഞപ്പോള്‍ അതൊരു സംഭവമാണെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. എല്ലാ ദിവസവും ഇങ്ങനെ പുലിയേയും കൊണ്ടുവരരുതെന്ന അഭ്യാര്‍ഥനയും.

വിഡിയോ കാണാം

 

Latest News