Sorry, you need to enable JavaScript to visit this website.

അഭിമന്യുവിന്റെ സഹോദരി  വിവാഹിതയായി  

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹ ചടങ്ങിൽ മന്ത്രി എം.എം.മണി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ തുടങ്ങിയവർ.

ഇടുക്കി- മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് വട്ടവട സ്വദേശി അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം വട്ടവടയിൽപരമ്പരാഗത ആചാരപ്രകാരം നടന്നു.വട്ടവട കൊട്ടാക്കമ്പൂർ സ്വദേശികളായ മനോഹരന്റെയും ഭൂപതിയുടെയും മകളായകൗസല്യയുടെ,കീഴ്‌വീട്കരുണൻ കൃഷ്ണവേണിദമ്പതികളുടെമകൻ മധുസുദനുമായുള്ള വിവാഹംഓഗസ്റ്റ് മാസത്തിൽനടത്താനാണ് നിശ്ചയിച്ചിരുന്നത്. അഭിമന്യുവിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിവാഹം പിന്നീട് സി.പി.എം നേതൃത്വത്തിൽ നടത്തുകയായിരുന്നു.
വട്ടവട ഊർക്കാട്ടിലുള്ള കെ.ഇ.എം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ്വിവാഹ ചടങ്ങ് നടന്നത്. രാവിലെ 10.30ന് മധുസൂദനൻ കൗസല്യയുടെ കഴുത്തിൽ ആചാര പ്രകാരം താലി ചാർത്തി. നാടൊന്നാകെ നൊമ്പരപ്പെട്ട കൊലപാതകമായിരുന്നു മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റേത്. അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സഹോദരി കൗസല്യയുടെ വിവാഹം ആഘോഷപൂർവം നടത്തുക എന്നത്. ആഗ്രഹം സാക്ഷാത്കരിക്കും വിധമാണ് വിവാഹാഘോഷ ചടങ്ങ് പ്രദേശവാസികളും പാർട്ടിയും സംഘടിപ്പിച്ചത്. മഹാരാജാസ് ഉൾപ്പെടെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികളുംയുവാക്കളും ചടങ്ങിൽ പങ്കെടുക്കുന്നതിനായി വട്ടവടയിലെത്തി. 
വൈദ്യുതി മന്ത്രി എം.എം മണി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മാസ്റ്റർ, സി.പി.എം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എം.എൽ.എ, ജോയ്‌സ് ജോർജ് എം.പി, പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, ഇടുക്കി ജില്ലാ കമ്മിറ്റിയംഗംഎം. ലക്ഷ്മണൻതുടങ്ങിസമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News