Sorry, you need to enable JavaScript to visit this website.

ലൈംഗിക ബന്ധത്തിനിടെ തെറിച്ചു  വീണ സ്ത്രീക്ക് നഷ്ട പരിഹാരമില്ല 

ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടവേ കിടക്കയില്‍നിന്നും തെറിച്ചുവീണ് അരക്ക് താഴേക്ക് തളര്‍ന്ന സ്ത്രീ കിടക്ക നിര്‍മ്മാതക്കള്‍ക്ക് എതിരെ നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കോടതി. ലണ്ടന്‍ ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്. ക്ലെയര്‍ ബബ്‌സ്ബി എന്ന സ്ത്രീയാണ് കിടക്ക നിര്‍മ്മാണ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
2013ലാണ് പുതിയതായി വാങ്ങിയ കിടക്കയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ക്ലെയര്‍ തെറിച്ച് വീണത്. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റതോടെ ക്ലെയറിന് അരക്ക് തഴേക്ക് ചലനം നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവര്‍ കിടക്ക നിര്‍മ്മാതാക്കളായ ബര്‍ക്ള്‍ഷിയര്‍ ബെഡ് കമ്പനിക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയത്. ബെഡിന്റെ അടുക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ചതില്‍ പ്രശ്‌നനം ഉണ്ടായിരുന്നു എന്നും സ്പ്രിംഗ് പോലെ എന്തോ ദേഹത്ത് തട്ടിയതിനാലാണ് താന്‍ തെറിച്ചുവീണതെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരിന്നു. എന്നാല്‍ കമ്പനി പുറത്തിറക്കിയ മറ്റു ബെഡുകളിലൊന്നും ഇത്തരം പ്രശ്‌നം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ഇതൊരു സാധാരണ സംഭവമായി മത്രമേ കണക്കാക്കാനാവൂ എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. 

Latest News