Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ആര്‍.എസ്.എസ് ശാഖകള്‍ പൂട്ടിക്കുമെന്ന് കോണ്‍ഗ്രസ്

ഭോപാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫിസുകളിലും കെട്ടിടങ്ങളിലും പരിസരത്തും നടത്തുന്ന ആര്‍.എസ്.എസ്. ശാഖകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. സര്‍ക്കാരിന്റെ കെട്ടിടങ്ങളില്‍ ഇത് അനുവദിക്കില്ലെന്നാണ് വാഗ്ദാനം. ആര്‍.എസ്.എസ് ശാഖകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ മുന്‍ ഉത്തരവ് വീണ്ടും നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പതിവായി ഒത്തു ചേരുകയും വ്യായാമ, പരിശീലന മുറകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനുള്ള സംഘടനാ കൂട്ടായ്മകളാണ് ശാഖകള്‍. ആര്‍.എസ്.എസ് ഒരു സാമൂഹിക സംഘടനയല്ലെന്നും ബി.ജെ.പിയുടേ നേട്ടത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും വര്‍ഗീയ പരത്തുന്നകയാണ് അവരുടെ ജോലിയെന്നും കോണ്‍ഗ്രസ് നേതാവ് മായങ്ക് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വചന പത്ര എന്ന പേരില്‍ 937 വാഗ്ദാനങ്ങളടങ്ങിയ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഇതിനെതിരെ പ്രതികരണവുമായി ബി.ജെ.പി വക്താവ് സാംബിത് പത്ര രംഗത്തെത്തി. ക്ഷേത്രം പണിയുകയുമില്ല, ആര്‍.എസ്.എസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമില്ല എന്ന ഒറ്റ ലക്ഷ്യം മാത്രമെ കോണ്‍ഗ്രസിനുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

Latest News