നെയ്യാറ്റിന്‍കര കൊല: ഹരികുമാര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം-നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടിലാണ് കാറുള്ളത്. കല്ലമ്പലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കല്ലമ്പലത്ത് കാര്‍ ഉപേക്ഷിച്ചാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്.
ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയാണ് പിടികൂടിയത്. ഹരികുമാറിന് രക്ഷപെടാന്‍ കാര്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി.
ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച  തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷ് നേരത്തെ പിടിയിലായിരുന്നു. ഡിവൈ.എസ.്പിക്ക് സന്തോഷ് രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. ഇവ രണ്ടും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

 

Latest News