അത് പുതിയ വാക്കല്ല; ശശി തരൂരിന് പറ്റിയ അക്ഷരത്തെറ്റ്

തിരുവനന്തപുരം- ആരേയും അമ്പരപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കുന്നയാളാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. അങ്ങനെയുള്ള തരൂരിന് ചെറിയ അക്ഷരത്തെറ്റ് പറ്റിയാലും വിമര്‍ശിക്കാനും ട്രോളാനും ആളുകളുണ്ടാകും.
പലപ്പോഴും വിചിത്രമായ ഉച്ചരാണങ്ങളും സ്പെല്ലിംഗുകളും കൊണ്ട് സങ്കീര്‍ണതയുളള വാക്കുകള്‍ ഉപയോഗിച്ച തരൂരിന് ട്വിറ്ററില്‍ ലളിതമായ ഒരു വാക്കിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്.

http://malayalamnewsdaily.com/sites/default/files/2018/11/11/tharoor1.jpg
യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം എഴുതിയ 'Innovation'എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റി എഴുതുകയായിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/11/11/tharoor3.jpg
ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ തമാശയായി വ്യാഖ്യാനിച്ചു. ഒടുവില്‍ അക്ഷരത്തെറ്റ് സംഭവിച്ചതാണെന്ന് സമ്മതിച്ച് തരൂര്‍ ട്വീറ്റ് ചെയ്തു

http://malayalamnewsdaily.com/sites/default/files/2018/11/11/tharoor2.jpg

Latest News