ബന്ധുവായ ബാലികയെ ബലാല്‍സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ അടിച്ചു കൊന്നു

റാഞ്ചി- ഒമ്പതു വയസ്സുകാരിയായ ബന്ധുവിനെ ബലാല്‍സംഗം ചെയ്ത 21കാരനെ ജാര്‍ഖണ്ഡിലെ വെസറ്റ് സിങ്ഭൂം ജില്ലയില്‍ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. മുത്തശ്ശി മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് യുവാവ് ബാലികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ നിലവിൡകേട്ടാണ് അയല്‍ക്കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ എത്തിയത്. സംഭവമറിഞ്ഞതോടെ യുവാവിനെ പിടികൂടി മര്‍ദിക്കുകയായിരുന്നു. അടിയും മര്‍ദനവുമേറ്റ് അവശനായ യുവാവിനെ ചായ്ബസയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയേയും വൈദ്യ പരിശോധന നടത്തി.
 

Latest News