റായ്പുര്‍- നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പലയിടത്തും നക്‌സല്‍ ആക്രമണങ്ങള്‍ നടന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍.
18 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി രമണ്‍ സിങ് ഉള്‍പ്പെടെ 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
മൂന്നു തവണയായി ഛത്തിസ്ഗഢ് ഭരിച്ച ബി.ജെ.പിയുടെ രമണ്‍ സിങ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് അജിത് സിങ്-മായാവതി കൂട്ടുകെട്ട് ഭീഷണിയാണ്. കോണ്‍ഗ്രസ് പക്ഷത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയപ്പോള്‍ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ പ്രസിഡന്റ് അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ നേതാക്കളുടെ പടതന്നെ എത്തി.